Sunday, September 13, 2009

Retirement after marriage

പ്രത്യക്ഷത്തില്‍ എനിക്ക് ഈ സംഭവവുമായി ഒരു ബന്ധവും ഇല്ലെങ്ങില്ലും... ഒരു തരകെടില്ലാത്ത സിനിമ ആസ്വാദക എന്ന നിലക്ക് ഈ വിഷയത്തെ കുറിച്ചു ഒന്നു എഴുതികള്ളയാം എന്ന് വിചാരിച്ചു...

നമ്മുടെ സിനിമ നടികള്‍... സോറി...നായികാ നടികള്‍ വിവാഹത്തിന്നു ശേഷം സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുന്നു എന്നും .... ഇതിനു എന്താന്ന് കാരണം എന്നും, വിവാഹത്തിന്നു ശേഷം തുടരാന്‍ കഴിയാത്ത വിധം മോശമായ ഒരു മേഘ്ഖലയാണോ സിനിമ എന്നും കുര്രച്ചു നാള്‍ മുമ്പ്‌ manoramaonline.com ഇല്‍ വായിക്കാന്‍ ഇടയായി...

സിനിമയുടെ ഉള്ളില്‍ എനിക്ക് പരിചയം ഒന്നുമില്ല .... സിനിമ കണ്ടും അതിന്നെ കുര്രിച്ചു മാസികകളില്‍ വായിച്ചും ഉള്ള അറിവേ എനിക്കുള്ളൂ... അതിന്റെ വെളിച്ചത്തില്‍ എനിക്ക് തോന്നിയ ചില കാര്യങള്‍ ഇവിടെ എഴുതുന്നു... ആദ്യമേ പറയട്ടെ.. ഇതു എനിക്ക് തോന്നുന്നതാന്നു... സത്യമാവാം അല്ലാതെയിര്രിക്കാം..

പണ്ടൊക്കെ ... (ഒരുപാടു പണ്ടോന്നുംമല്ല)... നാടകം ആയിര്രുന്നു കലരന്ഗത്ത് ഉയര്ര്‍ന്ന ഒരു പങ്കു വഹിച്ചിരുന്നത്... അതില്ലേക്ക് അഭിനയിക്കനയിട്ടു വന്നാന്നു നമ്മുടെ പല പ്രസസ്ഥ നടികളും പിന്നെ സിനിമയിലേക്ക് വന്നത്... അന്നൊക്കെ വളരെ കുറുച്ച് കുടുംബങല്ലേ നല്ല രീതിയില്‍ ജീവിചിര്രുന്നുല്ല്... അപ്പൊ... നാടകത്തില്‍ പോയാല്‍ നല്ല കാശ് കിട്ടും എന്നുള്ളത് കൊണ്ടു കൂട്ടത്തില്‍ കൊള്ളാവുന്ന കൊച്ചിനെ, അല്ലെങ്ങില്‍ പഠിക്കാന്‍ മണ്ടിയായവളെ , അതും അല്ലെങ്ങില്‍ അല്‍പ സ്വല്പം ഡാന്‍സും പാട്ടും അറിയാവുന്നവളെ നാടകത്തില്‍ വിടും... ഈ കൊച്ചു പോയി നാടകത്തില്‍ കളിച്ചു കിട്ടുന്ന കാശ് കൊണ്ടാണ് അതിന്റെ താഴെ ഉള്ള സഹോദരങ്ങളുടെ കാര്യം കൂടി നോക്കുന്നത്... ഉദാഹരണം: കെ പിഎ സി ലളിത ....

പിന്നെ... വേറെ ഒരു കൂട്ടരുണ്ട്.. അവര്‍ തലമുറകളായി കലാ പാരമ്പര്യം ഉള്ളവരാണ് .... അവര്‍ക്ക് ഈ തൊഴില്‍ അല്ലാതെ വേറെ ഒന്നും അറിയില്ല... ഫാമിലി ബിസിനസ്സ് എന്നൊക്കെ പറയില്ലേ... അത് പോലെ... ഉദാഹരണം: സുകുമാരി... ശ്രീവിദ്യ ...

അങ്ങനെ സിനിമ വന്നപ്പോ നാടകത്തിന്റെ ചുക്കാന്‍ പിടച്ചവര്‍ തന്നെ അതും ഏറ്റെടുത്ത്... എന്നിട്ട് നേരത്തെ നാടകത്തില്‍ ഉണ്ടായിര്രുന്ന നടികളെയും അതില്‍ ഉള്‍പെടുത്തി...

അത് കഴിഞ്ഞും ഇതു പോലെ കുടുംബം നോക്കാനായി പല പെന്ന്പില്ലെര്രും സിനിമയില്‍ വന്നു... വെള്ളിവെളിച്ചം കണ്ടവര്‍ അതില്‍ വളരെ ചുരുക്കം ആണ്... കുറച്ചു സമയം കൊണ്ടു ഒരുപാടു കാശ് ഉണ്ടാക്കാന്‍ പറ്റിയ ഒരു സ്ഥലമാണല്ലോ... പുറമെ നിന്നു നോക്കുമ്പോ വലിയ അധ്വാനം ഉള്ള ജോലിയായി തോന്നതുമില്ല .... അത് തന്നെ ഒരുപാടു പേരെ ആകര്‍ഷിച്ചു കാണണം... പ്രേതെഗിച്ചു മാതപിതാകളെ... ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന സിനിമ ഒര്ര്‍ക്കുന്നില്ലേ ...

(ഒന്നാലോചിച്ചു നോക്ക്... സിനിമയില്‍ അഭിനയിക്കന്നായി മാത്രം കേരളത്തിന്റെ ഏതോ ഒരു മൂലയ്ക്ക് നിന്നും തീവണ്ടി കേറി മദിരാശിയില്‍ എത്തി ജീവിതം നഷ്ടപെട്ട എത്ര പേര്‍ ഉണ്ടാവും... അവരൊക്കെ ഇപ്പൊ എവിടെ എന്ത് ചെയ്യുകയാവും... )

അവര്‍കൊക്കെ സിനിമ അവരുടെ അന്നം ആയിര്രുന്നു... അത് കൊണ്ടു തന്നെ പെട്ടന്ന് വിട്ടിട്ടു പോകുക എന്ന ചിന്ത മിക്കവരുടെയും മനസ്സില്‍ ഉണ്ടായിര്രിന്നിര്രിക്കില്ല... ഷീലയുടെ ഒരു ഇന്റര്‍വ്യൂ യില്‍ കേട്ടത്... അവര്‍ സിനിമയില്‍ വന്നത് കൊണ്ടാണ് അവരുടെ ഇളയ സഹോദരകളുടെ പഠിപ്പും വിവാഹവും ഒക്കെ നടന്നനെതെന്നു... ഇതു പോലെ തന്നെ ആയിര്രുന്നു ജയഭരതിയുടെയും സീമയുടെയും ഒക്കെ കാര്യം... അത് കൊണ്ടാണ് കല്യാണം കഴിഞ്ഞിട്ടും കുട്ടികള്‍ ആയിട്ടും അവരൊക്കെ സിനിമയില്‍ തന്നെ തുടര്നത് .....അത് കൊണ്ടു തന്നെ ആണ് അവര്‍ക്ക് പല compromise ഉം ചെയ്യേണ്ടി വന്നതും...

മുഴു ഗര്‍ഭിണി ആയിര്രുന്നപോള്‍ പോലും സീമ അഭിനയിചിര്രുന്നു...

പിന്നെ പിന്നെ... നായികമാര്‍ വന്നത്... ഏതെങ്കിലും ഒരു function ന്ന് പോകുമോ, അല്ലെങ്ങില്‍ പരിച്ചയകാര്‍ ആരെങ്ങില്ലും പറഞ്ഞറിഞ്ഞു .... അങ്ങനെ ആണ് സിനിമ രംഗത്തുള്ളവര്‍ നായിക്കമാര്രെ കണ്ടെതുനത് ... എല്ലാവരും ഒരു വിധം നല്ല ധനസ്ഥിതി ഉള്ളവര്‍ ആയിര്രിക്കും... പണ്ടത്തെ പോലെ ഇപ്പൊഒരു വീട്ടില്‍ ഏഴും എട്ടും പിള്ളേര്‍ ഒന്നും ഇല്ലല്ലോ... ഒരു അനിയന്നോ അനിയത്തിയോ കാണും... അവരുടെ കാര്യം നോക്കേണ്ട ബാധ്യത ഒന്നും ഇവര്‍ക്കില്ല... അപ്പൊ ...എവിടേക്കോ പോകുന്ന വഴി ഒന്നു കേറിയിട്ട് പോകുനത് പോലെ ആണ് ഇപ്പോഴത്തെ സിനിമ അഭിനയം... മിക്കവാറും പഠിച്ചു കൊണ്ടു ഇര്രിക്കുന്നവര്‍ ആയിര്രിക്കും... അല്ലെങ്ങില്‍ തന്നെ 50 വയസ്സായ നായകന് 18 വയസ്സായ നായികയെ ആന്നല്ലോ പഥ്യം.... പഠിച്ചു കൊണ്ടു ഇര്രികുന്ന കൊച്ചിനെ കൊണ്ടു വന്നു നാലോ അഞ്ചോ വര്ഷം അഭിനയിപ്പിക്കും... അപ്പോഴേക്കും അതിന്നു 'കല്യാണ പ്രായമാവും'... പിന്നെ... നമ്മുടെ നാട്ടുക്കാര്‍ അല്ലെ... കുത്തി കുത്തി ചോദിച്ചു കൊണ്ടിര്രിക്കും... അങ്ങനെ വിതെശത്ത് ജോലി ഉള്ള ഏതെങ്കിലും ഡോക്ടറോ എന്ചിനീരോ വന്നു കെട്ടി കൊണ്ടു പോകും... അല്ലെങ്ങില്‍ കൂടെ അഭിനയിച്ച ഒരുത്തന്റെ കെട്ടും.... പിന്നെ... പൊടി പോലും ഇല്ല കണ്ടു പിടിക്കാന്‍... അങ്ങനെ പഠിത്തവും പോയി.. സിനിമയും പോയി... ഇനി ഈ ബന്ധം എങ്ങാനും fail ആയാലോ... പിന്നെ കൊച്ചിന്റെ കാര്യം ഗോപി...

നേരെ ചൊവേ എന്ന പരിപാടി അവതരിപ്പിക്കുന്ന ചേട്ടന്റെ സ്ഥിരം ചോദ്യമാണ്... manju warrior എന്ത് കൊണ്ടു സിനിമ വിട്ടു പോയി... ഏത് നടി ഷോയില്‍ പങ്കെടുക്കാന്‍ വന്നാലും ഇതു തന്നെ ചോദ്യം... ഹേ ... മനുഷ്യാ... ഈ manju warrior എന്ന് പറയുന്ന പെന്ന്കുട്ടിയെ ആര്രും നിര്‍ബന്ധിച്ചും, ഭീഷിനിപെടുതിയും കല്യാണം കഴിച്ചതോ കഴിപ്പിച്ചതോ അല്ല... അത് സ്വന്ത ഇഷ്ട പ്രകാരം ഇറങ്ങി പോയതാണ്... ഈ സംഭവം നടന്നിട്ട് ഇപ്പൊ 10 വര്ഷം കഴിഞ്ഞില്ലേ ... ഇനി എന്കില്ലും അതിനെ വെറുതെ വിട്...

അടുത്ത് അറിഞ്ഞ ഒരു കാര്യം... (ഇതു നടക്കാന്‍ തുടങിയിട്ട് കുറെ നാളായി ... ഞാന്‍ അറിഞ്ഞത് കുറച്ചു നാള്‍ മുന്ബാന്നനെ ഉള്ളു)... ഒരു സിനിമയുടെ കഥ ഉണ്ടാവുമ്പോള്‍ തിരകഥ എഴുതുന്നു ആള്‍ ആദ്യം ഒരു നടനെയോ നിര്മാതാവിനെയോ സമീപിക്കും... എന്നിട്ട് ആ discussion ഇല്‍ വെച്ചിടാന്നു ആര് സംവിധാനം ചെയ്യണം, ആര് സംഗീത സംവിധാനം ചെയ്യണം, വില്ലന്‍ ആര് , നായികാ ആര്, എന്നൊക്കെ തീരുമാനിക്കുന്നത് .... കാരണം... നമ്മുടെ എല്ലാ സിനിമയും നായക പ്രാധാന്യം ഉള്ള സിനിമകള്‍ ആണ്.. അപ്പൊ നായകന്‍ പര്രയുകയാന്നു .... "നമുക്കു പുതിയ ഒരു കുട്ടിയെ കൊണ്ടു ഈ കഥാപാത്രം ചെയ്യിക്കാം".. എന്ന് ... മറ്റുള്ളവര്‍ക്ക് അത് സമ്മതിക്കുകയെ തരമുള്ളൂ... കാരണം ആ നായകന്റെ date ആണ് മുഖ്യം... നായികാ ആരായാല്‍ എന്താ.. നായിക്കക്ക് അല്ലെങ്ങില്ലും വലിയ റോളൊന്നും ഇല്ലല്ലോ... 3 song ഉം 20 scenes ഉം .. അതിന്നു അല്ലെങ്ങില്ലും new face തന്നെയാ നല്ലതെന്ന്....

നേരെ ചോവെയില്‍ തന്നെ വിക്രം പറഞ്ഞതു കേട്ടില്ലേ... ഒരു നായികയുടെ ഫിലിം കരീയര്‍ കൂടി പോയ 5 വര്ഷം... പക്ഷെ നായകന്റെത് 20-25 years ആണ്....

ഒരിടക്ക് കാവ്യാ മാധവന്‍ എവിടെ ചെന്നാല്ലും ആളുകള്‍ ചോദിക്കും ആയിര്രുന്നു പോലും "കല്യാണം ഒന്നും ആയില്ലേ??" എന്ന് ... ഇപ്പൊ എല്ലാവര്ക്കും തൃപ്തി ആയല്ലോ... (പറഞ്ഞതു പോലെ അത് എന്തോ ആയി... പിന്നെ അതിനേ കുറിച്ചു ഒന്നും കേട്ടില്ലല്ലോ... compromise ആയോ ??)

ദിവ്യ ഉണ്ണിയെ ഓര്‍മയില്ലേ... പുള്ളിക്കാരി കല്യാണം കഴിഞ്ഞു കുറച്ചു നാള്‍ കഴിയുനതിന്നു മുന്പേ ഒരു സീരിയലില്‍ അഭിനയിക്കാന്‍ വേണ്ടി വന്നു... എന്റെ വീട്ടില്‍ ഉള്ളവര്‍ തന്നെ പറഞ്ഞതു എന്താന്നെന്നു അറിയണോ ?? "ഇതിനൊക്കെ കല്യാണം കഴിഞ്ഞാലും വീട്ടില്‍ എന്ങാന്നും ഇര്രുന്നാ പോരെ?? പിന്നെയും എന്തിനാ ഇങ്ങനെ ഇറങ്ങി നടക്കുന്നത് എന്ന് ??".. ചിലപ്പോ ഇതൊന്നും കേള്‍ക്കാന്‍ തല്പരിയം ഇല്ലാത്തതു കൊണ്ടയിര്രിക്കും manju warrior എല്ലാം മതിയാക്കി പോയത്... അല്ലെങ്ങില്‍ തന്നെ അവര്‍ ഇനി തിരിച്ചു വന്നു എന്നിര്രിക്കട്ടെ... ഏത് തരം റോള്‍ ആയിര്രിക്കും അവര്ക്കു കൊടുക്കുക... മോഹന്‍ലാലിന്‍റെ ചേട്ടത്തി ആയിട്ടോ... അല്ല... നമ്മുടെ നാട്ടുക്കാര്‍ അല്ലെ... അവര്‍ അതും സമ്മതിച്ചു കൊടുക്കും...

കല്യാണം കഴിച്ചതിനു ശേഷം സിനിമയില്‍ സജീവമായി തുടരുന്ന ജ്യോതിര്‍മയിയെ എനിക്കിഷ്ടമാണ്... കാരണം... ആര് എന്തൊക്കെ പറഞ്ഞിട്ടും അവര്‍ ഇപ്പോഴും ഈ ഫീല്‍ഡില്‍ തന്നെ ഉണ്ട്... അവരുടെ ഒരു ഇന്റര്‍വ്യൂ ഇന്റെ ഹെഡ് ലൈന്‍ ഇങ്ങനേ ആയിര്രുന്നു... "കല്യാണം കഴിക്കുന്നത്‌ കുറ്റം ആണോ ??"... കാരണം... കല്യാണം കഴിച്ചതിനു ശേഷം സിനിമയില്‍ തുടരുന്നത് എന്തിന്നാന്നെന്നു അവരോട് പലരും ചോധിക്കര്ര്‍ ഉണ്ടത്രേ.. വിവാഹം കഴിച്ചത് കൊണ്ടു ഇനി കക്ഷി അഭിനയിക്കില്ല എന്ന് കരുതി പല അവസരങ്ങളും നഷ്ടമായിട്ടുണ്ട് പോലും...

എന്ത് കാരണം കൊണ്ടാനെങില്ലും കല്യാണം കഴിക്കാതെ കലയെ ജീവിതമാക്കിയ ശോഭനയെ ഞാന്‍ ആരാധിക്കുന്നു...

ഇതൊക്കെ എത്ര പേര്ക്ക് കഴിയും...

അപ്പൊ കല്യാണം കഴിച്ചിട്ടും സിനിമയില്‍ തുന്ടരുന്ന ഒരു ജ്യോതിര്‍മയി നമുക്കുണ്ട്... കല്യാണം കഴിക്കാതെ സിനിമയില്‍ ഉള്ള ശോഭനയും ഉണ്ട്... എന്നിട്ടും അവര്‍ ഒരു വര്ഷം എത്ര മലയാളം സിനിമയില്‍ അഭിനയിക്കാരുണ്ട്... അവരുടെ പ്രായതിന്നു പറ്റുന്ന എത്ര കഥകള്‍ ഉണ്ട് ഇവിടെ...

അപ്പൊ ഇതൊന്നും അല്ല കാര്യം... സിനിമയ്ക്കു അകത്തു തന്നെ നടക്കുന്ന പൊളിറ്റിക്സ് ആണ് ഇതിനെല്ലാം കാരണം.... നായകന്മാര്‍ക്കും എന്നും ചെര്രുപ്പമായി ഇരിക്കണം... അതിന്നു ചെറുപ്പക്കാരികളായ നായികമാര്‍ വേണം...

പിന്നെ... വേറെ ഒരു കാര്യം എന്നിക്ക് തോന്നുന്നത്... കുറച്ചു നാള്‍ കഴിയുമ്പോ മടുപ്പ് തോന്നുന്ന ഒരു ഫീല്‍ഡ് ആവാം സിനിമ എന്നാന്നു... പുറമെ കാണുന്നത് പോലെ അത്രയ്ക്ക് സുന്ദരമല്ല അതിനകം... ഷൂട്ടിംഗ് കണ്ടിട്ടുന്ടെഗില്‍ അത് മനസിലാവും.. പിന്നെ... ഈ make up, touch up, start, action, camera, യാത്രകള്‍, എന്നും ഷൂട്ടിംഗ്, ഡാന്‍സ് റിഹേഴ്സല്‍, ഫോട്ടോ ഷൂട്ട്‌ , ഇന്റര്‍വ്യൂ കൊടുക്കല്‍, കൂടെ വര്‍ക്കിംഗ്‌ ചെയ്യുന്ന ചില വശലന്മാരിള്ളില്‍ നിന്നുമുള്ള രക്ഷപെടല്ലുകള്‍, ഫാന്‍സിന്റെ ശല്യം, പിന്നെ അതും പോരാഞ്ഞ് അപവാധങ്ങല്ലും കേള്കണം.... അപ്പൊ ഒരു നായിക്കക്ക് സ്വാഭാവികമായും തോന്നാം... "എനിക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ... ഇങ്ങനേ കഥാപാത്രമായി ജീവിക്കണോ... എനിക്കും ഒരു യഥാര്‍ഥ ജീവിതം വേണ്ടേ "... എന്ന്... അങ്ങനെ മടുത്തിട്ട് സ്ഥലം വിടുന്നവര്രും ഉണ്ടാവാം...

ഇവിടെ നായികമാര്‍ക്കല്ല ... നല്ല കഥയ്ക്കും നായകന്മാര്‍ക്കും ആണ് ദാരിദ്ര്യം ... മലയാള സിനിമ ഇപ്പോഴും നാല്പതു കഴിഞ്ഞ നായകന്മാരുടെ കൈയില്‍ അല്ലെ... ഇരുപത്തഞ്ചു കഴിഞ്ഞ നായികമാരെ കേരളീയര്ര്‍ക്ക് പുച്ച്ചമാനാല്ലോ .......

നായകന്മാര്‍ക്ക് സിനിമ അവരുടെ തൊഴില്‍ ആണ്... നായികമാര്‍ക്ക് അത് ഒരു നേരം പോക്കും... അല്ലെങ്ങില്‍ അങ്ങനെ ആക്കിയെടുക്കും നമ്മുടെ ജനം... എന്താ ഞാന്‍ പറഞ്ഞതു ശേരിയല്ലേ....

No comments: