Friday, November 15, 2013

How many Kilometres from Kaviyatt to vellanaad !!!

പിരപ്പന്കോഡ് ഒരു കോളേജിൽ കുറച് നാൾ പഠിപ്പിക്കാൻ പോയി ... ആദ്യം വല്യ കുഴപ്പം ഇല്ലായിരുന്ന്.. കാരണം ഞാൻ സ്വന്തം വീട്ടില് നിന്ന് പോയി വരുകയായിരുന്നു.. ഒരു ബസ്‌ മതിയായിരുന്നു പോകാൻ.. പിന്നെ കല്യാണം ആയപ്പോ അത് പറ്റില്ലാനായി .. രണ്ടു ബസ്‌ കയറി വേണം കോളേജിൽ എത്താൻ.. തിരിച്ചു വീട്ടില് എത്താനും അങ്ങനെ തന്നെ.. ഭാഗ്യത്തിന്ന് രാവിലെ നെടുമങ്ങാട്‌ വരെ കൊണ്ട് വിടാമെന് സന്മനസുള്ള visy പറഞ്ഞു.. അത് കൊണ്ട് രാവിലകൾ വലിയ പ്രശ്നം ഇല്ലാതെ പോയി.. അതിനും വേണ്ടി വൈകുനെരങ്ങളിൽ അനുഭവിച്ചു..

ഒരിടത്തും ഇല്ലാതാ  പതിവുകൾ പാലിക്കുന്ന ഒരു സ്ഥലത്ത് ജോലി ചെയ്യുമ്പോൾ അനുഭവിക്കാൻ ഉള്ളത് പിന്നെ വഴിയില്  തങ്ങുമ്മൊ ?? അത് കൊള്ളാം.. 

9 മുതൽ 4.15 വരെയാന്നു വർക്കിംഗ്‌ ടൈം .. ടീച്ചേർസ് പക്ഷെ കുട്ടികളുടെ കൂടെ ബസിൽ പോകാൻ  പാടില്ലാ.. ഈ ബസ്‌ എന്ന് പറയുന്ന സാധനം ആ മുക്കിൽ ഉള്ള ബസ് സ്റ്റോപ്പ്‌ വരെയേ ഉള്ളു... അത് കഴിഞ്ഞ് പിന്നെ സംഭവാമി യുഗേ.. അങ്ങനെ പിള്ളേർ എല്ലാം ബസിൽ കേറി പോയീ കഴിഞ്ഞ്.. 4.30 കഴിയുമ്പോ പ്രിന്സിപാലിനെ മുഖധാവിൽ കണ്ടു 'പൊയ്ക്കോട്ടെ ടീച്ചർ ' എന്ന് അനുവാദവും ചോദിച് ബാഗും കുടയും വടിയും ഒക്കെ തൂക്കി ഇവിടുന്നു ഏന്തി വലിഞ്ഞു ബസ്‌ സ്റ്റോപ്പിൽ എത്തുമ്പോ മണി 5.. നെടുമാങ്ങടെക്കുള്ള ബസ്‌ ആനെങ്ങില്ലോ അര മണിക്കൂർ ഇടവിട്ടാന്നു ഉള്ളത്ത് .. അപ്പൊ നിങ്ങൾ വിചാരിക്കും.. അപ്പൊ 5 മണിക്ക് ബസ്‌ ഉണ്ടല്ലോ എന്ന്.. തെറ്റി.. അര മണിക്കൂർ എന്ന് പറഞ്ഞാൽ നേരത്തെ എപ്പോ ബസ്‌ പോയോ അത് കഴിഞ്ഞ് അര മണിക്കൂർ  എന്നാണു.. നമ്മുടെ ബസ്സുകൾ പിന്നെ എല്ലാം നല്ല റണ്ണിംഗ് ടൈം കാത്തു സൂക്ഷിക്കുനത് കൊണ്ട് ആ കാര്യത്തില്  പേടിയെ വേണ്ടാ.. 

ബസ്‌ സ്റ്റോപ്പിൽ അങ്ങനെ നോക്കി കുത്തി പോല്ലേ നിക്കണം.. എത്ര നേരം വെനമെങ്ങില്ലും നിക്കാം .. അതിന്നു  പ്രേതെഗിച്ചു റ്റാക്സ് ഒന്നും കൊടുക്കണ്ട.. ഭാഗ്യം.. ബസ്‌ വന്നാല്ലൊ അതിൽ കൂട്ടി  പിടിച്ച കേറണം . ചില ദിവസങ്ങളിൽ കുഴപ്പമില്ല .. നെടുമങ്ങാട്‌ ബസിൽ അത്ര തിരക്ക് കാണാറില്ല .. അത് ഏത് ദിവസം എന്നല്ലേ.. ശനിയാഴിച്ച.. 

ഒരു വിധം നെടുമങ്ങാട് എത്തിയാലോ .. പിന്നെ അടുത്ത ബസ്‌ വരുന്ന സ്ഥലത്തേക്ക് ഒരു ഓട്ടമാണ് .. എപ്പോ ഏതു ബസ്‌ എങ്ങനെ വരും എന്നൊന്നും നമ്മുക്ക് അറിയില്ലല്ലോ.. പാവം യാത്രക്കാർ .. വിദേശത്ത് ഒക്കെ ആണെങ്കിൽ ബസ്‌ സ്റ്റോപ്പിൽ അടുത്ത് വരാൻ പോകുന്ന ബസുകളുടെ ടൈം details കൊടുത്തിട്ടുണ്ടാവും .. അത് കണ്ടു്  നമ്മുക്ക് മനസില്ലാക്കാം.. ഇവിടെ പക്ഷെ അങ്ങനെ ഒക്കെ സ്വപ്നം കണ്ടാ തന്നെ penalty അടിച്ചാല്ലോ .. അങ്ങനെ ബസ്‌ സ്റ്റോപ്പിൽ വീണ്ടും നിൽപ്പ് part 2 .. അങ്ങനെ നിക്കുമ്പോ ആളുകള് കൂടി കൂടി വരുനത് കാണാം.. കാരണം ഇത് വരെ ബസ്‌ ഒന്നും വന്നില്ലാ.. ഒരു ബസ്‌ വന്നാൽ അല്ലെ അതിന്റെ അകുത് ആൾ കേറി ബസ്‌ സ്റ്റോപ്പിൽ ആളുകള് കുറയു .. എനിക്ക് വരേണ്ടാ കാട്ടകട  ഭാഗത്തേക്ക് ഉള്ള ബസിൽ ആണ്.. അങ്ങോട്ടേക്ക് രണ്ടു ടൈപ്പ് ബസ്‌ ഉണ്ട്.. ഒന്ന് ഉഴമലക്കൽ വഴി.. രണ്ടു വെള്ളനാട് വഴി.. എനിക്ക് വരേണ്ടത് വെള്ളനാട് വഴി വരുന്ന ബസിൽ ആണ്.. പക്ഷെ ഞാൻ എപ്പോഴും  പ്രാർഥിക്കുന്നത് ആദ്യം ഉഴമലക്കൽ വഴി വരുന്ന ബസ്‌ വരണേ എന്നാ.. അന്നേരം കുറെ പേർ അതിൽ കേറി അങ്ങ് പോകുമല്ലോ.. അപ്പൊ വെള്ളനാട് വഴിയുള്ള ബസ്‌ വരുമ്പോ തിരക്ക് കുറഞ്ഞു ഇരുക്കുമല്ലോ.. എപ്പടി !!.. 

പക്ഷെ.. എന്ത് ചെയ്യാനാ.. ആദ്യം വരുന്നത് വെള്ളനാട് വഴിയുള്ള ബസ്‌ തന്നെ ആയിരിക്കും... ഈ കാണുന്ന ജനമെല്ലാം കാട്ടാക്കട ആണോ എന്ടെ ദൈവമേ താമസിക്കുന്നെ എന്ന് ചിന്തിച്ചു കളയാൻ സമയം ഇല്ലാ.. എത്രയും പെട്ടന്ന് ബസിൽ കേറണം .. അല്ലെങ്കി ഇന്നിയും അര മണിക്കൂർ നിക്കണം.. ഇപ്പൊ തന്നെ മണി .. ഒഹ്ഹ്ഹ് .. അതൊന്നും നോക്കാൻ പറ്റില്ലാ.. കൈ രണ്ടും ഉപയോഗിച്ചു വേണം ബസിൽ കേറാൻ .. എന്ത് ചെയ്യാൻ.. വീട്ടില് എതേണ്ടേ .. എങ്ങനെ എങ്കില്ലും ബസിൽ കേറിയാല്ലോ .. വലത് കൈ എവിടാ ഇടത് കൈ എവിടാ ആ.. ആർകറിയാം .. എങ്ങനെ ഒക്കെയാ ടിക്കറ്റ്‌ എടുതിരുന്നെന്നു എനിക്ക് ഇപ്പോഴും അറിയില്ലാ.. 

പിന്നേ.. നെടുമങ്ങാട്‌ മുതൽ വെള്ളനാട് വരെയുള്ള റോഡ്‌ ആണെകിൽ അതിനേകാൾ രസം.. ഒരു ഗർഭിണി നമ്മുടെ ലോക്കൽ ബസിൽ ഇരുന്നു പോയാ നമ്മുടെ ജനസംഖ്യയുടെ കാര്യത്തില ഒരു തീരുമാനം ആയെന്നെ.. അത്രക്ക് കുണ്ടും കുഴിയും ചെളിയും.. റോഡ്‌ ആണെങ്കിലോ .. ഇതില്ലും ചെറിയ ടു വേ നമ്മുടെ നാട്ടിൽ ഉണ്ടോ എന്ന് റിസർച്ച് ചെയ്തു നോക്കണം.. ആകെ 8 കിലൊമീറ്റെർ ആണ് ഉള്ളത്.. അത് ഒന്ന് കടന്നു കിട്ടാൻ കുറഞ്ഞത് ഒരു മുക്കാ മണിക്കൂർ വേണം.. ഹോ.. ഒരു സംഭവം തന്നെ.. 

ദൈവം കനിഞ്ഞു.. അവിടെ ഇപ്പൊ ജോലിക്ക് പോകുന്നില്ലാ.. അതിന്ടെ കഥ പിന്നെ പറയാം...

എന്തായാല്ലും നമ്മുടെ ബസ്‌ സർവിസുകൾ റോഡുകൾ ഇതൊന്നും ജനങ്ങൾക്ക് വേണ്ടി ഉള്ളതല്ലേ.. അല്ല.. അറിഞ്ഞൂടതോട് ചോദിച്ചു പോയതാ !!!