Thursday, September 10, 2009

ഒറ്റയ്ക്കുള്ള ജീവിതം

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുബാന്നു... മനോരമയുടെ സണ്‍‌ഡേ സപ്ലിമെന്റില്‍ ഒരു ആര്‍ട്ടിക്കിള്‍ കണ്ടു... സുഹൃത്തിന്റെ ഫ്ലാറ്റില്‍ വാടകയ്ക്ക് തനിച്ചു താമസിക്കുന്ന ഒരു ഗവേഷണ വിദ്യാര്ധിനി എഴുതിയതായിരുന്നു അത്.... അവര്‍ തനിച്ചു താമസിക്കുന്നത് കൊണ്ടു ആ building ഇല്ലേ സെക്യൂരിറ്റി അടക്കം എല്ലാവരും അവരെ ഒറ്റപെടുതുകയും, അനാവശ്യം പറയുകയും, അപവാദം പരത്തുകയും ചെയ്യുന്നു എന്നായിരുന്നു അത്... അവരുടെ അവിടുത്തെ ജീവിതം ബുദ്ധിമുട്ടില്‍ ആക്കാന്‍ അവിടെ അടുത്തുള്ള ഫ്ലാറ്റില്‍ ഉള്ളവര്‍ ശ്രെമിക്കുകയും ചെയ്യുന്നു എന്ന് എഴുതി കണ്ടു...അവരുടെ അച്ഛന്നു പോലും അവരെ വന്നു കാണാന്‍ പറ്റാത്ത അവസ്ഥയായി... പക്ഷെ അവര്‍ വീണ്ടും ധൈര്യപൂര്‍വ്വം അവിടെ താമസം തുടരുന്നു എന്നും എഴുതി കാണിച്ചു .... (ഇപ്പൊ അവര്‍ എവിടെയുണ്ടാന്നോ എങ്ങനെ കഴിയുന്നു വെന്നോ അറിഞ്ഞൂടാ......)

"എന്തിനാ ഇങ്ങനെ ഒറ്റയ്ക്ക് താമസിക്കുന്നത്?? ഒന്നുകില്‍ കൂട്ടിന്നു ആരെയെങ്ങില്ലും നിര്‍ത്തണം ?? അല്ലെങ്ങില്‍ ഒരു വീടെടുത്ത് കുറച്ചു പെണ്‍കുട്ടികളുമായി വാടക ഷെയര്‍ ചെയ്യ്തു താമസിക്കണം?? അല്ലാതെ ഇതു പോലെ അല്ല കല്യാണം കഴിക്കാത്ത ഒരു പെണ്ണ് താമസിക്കേണ്ടത് ?? " ഇതായിരുന്നത്രേ അവരുടെ വാദം.....

ഇത്രയ്ക്കു അധഃപഥിച്ച ഒരു നാടാന്നോ കേരളം?? ഒരു സ്ത്രീക്ക് തനിച്ചു താമസിക്കണം എന്നുന്ടെങ്ങില്‍ അതിന് മറ്റുള്ളവര്‍ക്ക് എന്താ ചേതം?? ഒറ്റക്ക് ജീവിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത തരംതാഴ്ന്ന നാടാന്നോ നമ്മുടെ GOD'S OWN COUNTRY ??

വിവാഹം കഴിച്ചിട്ടില്ലാത്ത അഥവാ കഴിക്കാന്‍ ആഗ്രഹമില്ലാത്ത, അല്ലെങ്ങില്‍ ഭര്ത്താവ് മരിച്ച, ഉപേക്ഷിച്ചു പോയ, ജീവിതത്തില്‍ ഒറ്റപെട്ടു പോയ, ഇനി ഇതൊന്നും അല്ല, ഒറ്റയ്ക്ക് ജീവിക്കണം എന്ന്‍ ആഗ്രഹിക്കുന്ന (എന്നെ പോലെയുള്ള) സ്ത്രീകള്‍ക്ക് പറ്റിയ നാടല്ല കേരളം എന്നുണ്ടോ??

അശ്ലീലം കലര്ന്ന ഫോണ്‍ വിളികളും, ചൂളം അടിയും, കൂടെ ജോലി ചെയ്യുന്നവരുടെ ദ്വയാര്‍ത്ഥ സംസാരങ്ങളും, അയ്യലതുകാരുടെ അവഗണനയും പരിഹാസവും ... ഇതിന്റെ ഒക്കെ അവശ്യം ഉണ്ടോ... ഒരാള്‍ അയാളുടെ ഇഷ്ടത്തിന് ആരെയും ദ്രോഹിക്കാതെ ജീവിക്കാന്‍ ആഗ്രഹിച്ചാല്‍ അയാളോട് ഈ രീതിയില്‍ ആണോ പെരുമാറേണ്ടത്..

നേരത്തെ ആര്‍ട്ടിക്കിള്‍ എഴുതി എന്ന് പര്രയപെടുന്ന സ്ത്രീ എഴുതിയത് ... ആ ഫ്ലാറ്റില്‍ ഉണ്ടായിരുന്ന മറ്റു സ്ത്രീകളുടെ പെരുമാറ്റം ആണ് തീരെ സഹിക്കാന്‍ പറ്റാത്തത് എന്നാണ് .. സ്ത്രീകള്‍ തന്നെയാണ് സ്ത്രീകളുടെ ശത്രു എന്ന് പറയുന്നതു വെറുതെ അല്ല...

ഇനി തന്ന്റെ ഭര്‍ത്താവോ മകനോ ആ സ്ത്രീയുടെ കൂടെ പോയാല്ലോ എന്ന ഭയമാവാം .... അല്ലെങ്ങില്‍ തന്റെ മകള്‍ അവരെ കണ്ടു പഠിച്ചു 'എനിക്കും ഒറ്റയ്ക്ക് ജീവിക്കണം' എന്ന് പറഞ്ഞു വീട്ടില്‍ നിന്നു പോയാല്ലോ എന്ന പേടിയാവാം... അതോ തനിക്ക് ജീവിതത്തില്‍ ഒരിക്കലും പറ്റാത്തത് മറ്റൊരു പെണ്ണ് ചെയ്യ്തു വിജൈപ്പിക്കുന്നത് കാണുന്പോള്‍ ഉള്ള നീരസമോ...

എന്‍റെ ചില സുഹൃത്തുകളോട് ഞാന്‍ ഈ കാരിയം ചര്ച്ച ചെയ്തപോല്‍ കിട്ടിയ ചില points ഇതാണ് ...

" നമ്മുടെ നാട്ടില്‍ ഒരു ഗള്ഫ് കാരന്റെ ഭാര്യ അവരുടെ കുട്ടിക്കല്ലുമായി ഒരു വീട്ടില്‍ താമസിക്കുയാന്നെകില്‍ പോലും അയ്യലതുള്ളവര്‍ക്ക് ഉറക്കം കാണില്ല... ആരൊക്കെയാ അവിടെ വരുന്നേ... ഈ സ്ത്രീ എന്ഗോടോക്കെയാ പോകുന്നെ... അങ്ങനെ തുടങി എല്ലാം അവര്ക്കു അറിയണം... പിന്നെ ഞരമ്പ്‌ രോഗികളുടെ ഫോണ്‍ വിളികളും സഹിക്കണം... കാരണം.. ഭര്ത്താവ് കൂടെയില്ലാത്ത സ്ത്രീയല്ലേ.... ഏത് !!! ഇനി ഇതിനെ ചൊല്ലി ഗള്ഫ് കാരന്റെ ഭാര്യ എന്തെങ്ങില്ലും പറഞ്ഞാല്ലോ.... പിന്നെ അവര് മോശകാരിയായി... പരപുരുഷ ബന്ധം ഉള്ളവളായി... ഗാന്ധിനഗര്‍ 2nd സ്ട്രീടില്ലേ സീമയുടെ കാരിയം പോലെ"...

"ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ എല്ലാം മറ്റേ പണിക്കു താമസ്സിക്കുന്നവര്‍ ennannu പൊതുവെ ഉള്ള ധാരണ ... അത് kondanu സദാചാര മോഹികളായ നാട്ടുകാര്‍ ആ പെന്നിന്നെ ഇടവും വലവും തിരിയാന്‍ sammathikkathe ... എന്ന് vecha ഇവരാരും ഇങ്ങനെയൊന്നും ചിന്തക്കാതെ പച്ചവെള്ളം ചവച്ചിറക്കി കഴിയുകയല്ലേ... ഇവിടെ sex racket ഉം പെണ്‍ വാന്നിഭാവും ഒന്നും ഇല്ലല്ലോ... ഇനി ഈ പെണ്ണആയിട്ടു തുടങി വെചാല്ലോ ".....

"ഒരു വീട്ടില്‍ ഒരു സ്ത്രീ ഒറ്റയ്ക്ക് താമസിക്കുന്നു യെന്നിര്രിക്കട്ടെ ... ഏതെങ്കിലും ഒരു സാമൂഹ്യ വിരുദ്ധന്‍ ഏതെങ്കിലും ഒരു രാത്രി ആ വീടിന്റെ മതില്‍ എടുത്തു ചാടും... പിടിക്കപെട്ടു എന്ന് വെച്ചോ... അയ്യലതുള്ളവര്‍ ഓടി കൂടുമ്പോ അവന്‍ പറയും... ഈ പെണ്ണ് വിളിച്ചിട്ടാ അവന്‍ വന്നതെന്ന്... തീര്‍ന്നേ കാരിയം... പിന്നെ.. ആ പെണ്ണ് ജീവിച്ചിര്രുന്നിട്ട് കാരിയം ഉണ്ടോ... ജീവിക്കാന്‍ അവിടെ ഉള്ളവര്‍ സമ്മതിക്കുംമോ... ചിലപ്പോ ഈ കാരിയം പത്രത്തില്‍ വര്രെ വരും... ഇനി പോലീസ് വന്നു എന്ന് വെച്ചോ... അവര് എന്ത് പറയും.... " കല്യാണം കഴിക്കാതെ ജീവിച്ചാ ഇങ്ങനെ പലതും സംഭവിക്കും... ഇതോന്നും മോള്‍ക്ക്‌ ആരും പറഞ്ഞു തന്നില്ലേ.." എന്ന്... ഇനി ഈ ചാടിയവനെ ആരും പിടിച്ചില്ല എന്ന് വെയിക്ക്... അവന്റെ കാരിയം കുശാല്‍.... ആ പെനിന്നു ഒന്നും ചെയ്യാന്‍ പറ്റില്ല.... കാരണം ശാരീരിക ബലം എപ്പോഴും ആനിനാന്നെ കൂടുതല്‍...."

"നമ്മുടെ നാട്ടില്‍ എപ്പോഴും സ്ത്രീകളെ പുരുഷന്മാരുമായി associate ചെയ്തെ കാണാറുള്ളു... അവളുടെ ജീവിതത്തില്‍ ഏതെങ്കിലും റോളില്‍ ഒരു പുരുഷന്‍ വേണം... അച്ഛന്റെ കൂടെ കുറച്ചു നാള്‍.. അത് കഴിഞ്ഞു പിന്നെ ഭര്‍ത്താവിന്റെ കൂടെ.... പിന്നെ മകനോ മകളോ സവ്കരിയപൂര്വം അങ്ങോട്ടും ഇങ്ങോട്ടും shuffle ചെയ്യ്തു കളിക്കും... പിന്നെ.. ഡിം .... ഒരു പുരുഷന്‍ ജീവിതത്തില്‍ ഇല്ലാത്ത സ്ത്രീ .. സ്ത്രീ അല്ല... അവള്‍ അപമാനമാണ് ... അങ്ങനെ ഒരന്നെതിന്നെ എങ്ങനെ വെചോണ്ടിര്രിക്കും ... അപ്പൊ എങ്ങനെ യെങ്ങില്ലും കല്യാണം കഴിക്കണം... അല്ലെങ്ങില്‍ ഏതെങ്കിലും ഹോസ്റ്ലെഇല്‍ താമസിക്കണം...അല്ലങ്ങില്‍ നാടു വിടണം.. അതും അല്ലെങ്ങില്‍ suicide ചെയ്യണം... ഇതല്ലാതെ മറ്റൊരു option നെ കുറിച്ചു ചിന്തിക്കുക്കയെ വേണ്ട, കാരണം അങ്ങനെ ഒരു option നമ്മുടെ നാട്ടുക്കാര്‍ സമ്മതിച്ചു തരില്ല "...

ഒറ്റക്കാണെന്നു പറഞ്ഞാല്‍ ആരും വീട് വാടകയ്ക്ക് കൊടുക്കയും ഇല്ല.... എന്ത് ചെയ്യാന്‍...

എന്റെ അമ്മ മരിച്ച സമയത്തു എന്റെ അച്ഛന്‍ എന്നോട് ചോദിച്ചു ... " എനിക്ക് പെട്ടന്ന് എന്തെങ്ങില്ലും സംഭവിച്ച നിനക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ പറ്റുമോ??" എന്ന് ...

ജീവിതത്തില്‍ അന്ന് വരെ ഒറ്റയ്ക്ക് കഴിഞ്ഞിട്ടില്ലാത്ത എനിക്ക് ഒരു eye opener ആയിര്രുന്നു ആ ചോദ്യം... ശെരിയാണ് ..... അച്ഛന്‍ എപ്പോഴും കൂടെയുണ്ടാവില്ല... കല്യാണം കഴിക്കുനതിനെ കുറിച്ചു അപ്പോള്‍ പോലും എനിക്ക് ചിന്തിക്കാന്‍ ആവുമായിരുന്നില്ല... എനിക്കാനെകില്‍ ഒറ്റയ്ക്ക് ജീവിക്കുകയും വേണം... അതും മരണം വരെ... നമ്മുടെ സമൂഹം എന്ന് പറയുന്ന വില്ലന്‍ എന്നെ പോലെ ഒരു പെണ്ണ് ഒരു വലിയ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന കാരിയം സമ്മതിച്ചു തരില്ല... അയല്കര്‍ക്ക് ആര്ക്കും അല്ലെങ്ങില്ലേ എന്നെ കണ്ടു കൂടാ... കാരണം... സാധാരണ പെന്പില്ലേറെ പോലെ അന്നിങ്ങു ഒരുങല്ലില്ലും, വിവാഹം കഴിക്കുന്നതില്ലും, കുട്ടികളെ ഉണ്ടാക്കുന്ന കാര്യതില്ലും, പിന്നെ മറ്റുള്ളവര്രെ ത്രിപ്തിപെടുതുന്ന രീതിയില്‍ സംസാരിക്കാനും, ജീവിക്കാനും എനിക്ക് തല്പരിയം ഇല്ല എന്നത് തന്നെ കാര്യം... അവര്‍ എന്നെ പണ്ടേ എഴുതി തളിയതാണ് .... അപ്പൊ പിന്നെ എന്ത് ചെയ്യും... അങ്ങനെ ആണ് നാടു വിടാന്‍ തീരുമാനിച്ചത്... എന്തോ ഈശ്വരന്റെ അനുഗ്രഹം കൊണ്ടു അത് സാധിച്ചു... ഇപ്പൊ മനസമാധാനത്തോടെ ആരുടെയും ശല്യം ഇല്ലാതെ, ആരെയും ശല്യം ചെയ്യാതെ കഴിയുന്നു...

ഒന്നാല്ലോചിച്ചു നോക്ക്... സ്വന്തം ഇഷ്ട പ്രകാരം ജീവിക്കാന്‍ വേണ്ടി സ്വന്തം വീടും നാടും ഒക്കെ ഉപേക്ഷിച്ചു പോകേണ്ടി വരുനത്‌... ഇങ്ങനെ എല്ലാ പെണ്ണുങ്ങള്‍ക്കും പറ്റുമോ... എല്ലാവര്ക്കും അതിനുള്ള സാഹചര്യം ഉണ്ടോ.... അല്ലെങ്ങില്‍ തന്നെ ഒറ്റയ്ക്ക് ജീവിക്കനമെങ്ങില്‍ നാടു വിടണം എന അവസ്ഥ നല്ലതാണോ...

കഷ്ടം തന്നെ... സംസ്കാരത്തെ കുറിച്ചു വാനോളം സംസാരിക്കുന്ന നാടാണ്... ഒറ്റയ്ക്ക് ജീവിയ്ക്കുന്ന ഒരു പെനിന്നെ അംഗീകരിക്കാന്‍ പോലും വയ്യ ....

എന്‍റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ മാത്രമല്ല... വിവാഹം കഴിക്കാതെ ജീവിക്കാനും, വിവാഹം കഴിക്കാതെ അമ്മയാവാനും, സ്വന്തമായി ഒരു കുട്ടിയെ ദത്തെടുത്തു വളര്ര്താനും ഉള്ള അവകാശം വേണം... അതിന്നു നിയമത്തിന്റെ സഹായം വേണം .... അനാഥാലയത്തിലെ തിരക്ക് അത്രയും കുറയും....

ശെരിക്കും.... നമ്മുടെ നാടു ഒരുപാടു മാര്രെണ്ടിയിരിക്കുന്നു.... ഇനി എന്നാണാവോ !!!

No comments: