Sunday, July 26, 2020

raajaavine snehicha daasi pennu Part 2

രാജാവിനെ സ്നേഹിച്ച ദാസി പെണ്ണ് പാർട്ട് 2 

ജോലി കഴിഞ്ഞു അവൾ വീട്ടിലിലെത്തി... അന്ന് പതിവിലും വൈകിയാണ് അവൾ വന്നത്... നല്ല ക്ഷീണവും ഉണ്ടായിരുന്നു.... 

വീട്ടുക്കാർ എല്ലാം ഒത്തൊരുമിച്ചു വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നു... 

" അല്ലേലും നല്ല ഒരു കാര്യം അല്ലെ ??? എത്ര നാൾ ഇങ്ങനെ കഴിയും?? രാജാമാതാ സമ്മതിക്കില്ല... "

അവളുടെ അമ്മമ്മ വക അഭിപ്രായം... 

അവൾക്കു കാര്യങ്ങൾ ഒന്നും വ്യക്തമായില്ല... ഇവർ ആരെ കുറിച്ചാ  ഈ പറയുന്നത്... 

അവൾ മറപുരയിൽ പോയീ ദേഹശുദ്ധി വരുത്തി..

ആഹാരം വിളമ്പാൻ നേരം അവൾ അമ്മമ്മയോട് സ്വകാര്യതയിൽ ചോദിച്ചു...

നിങ്ങൾ എന്താ നേരത്തെ സംസാരിച്ചത്?? രാജാ മാതാ എന്ത് സമ്മതിക്കില്ലാന്ന്?? 

" അല്ലെ... ഇതാ ഇപ്പൊ നന്നായേ .... " അമ്മമ്മ മൂക്കത്തു വിരൽ വെച്ചു ...

" നീ എന്നും രാവിലെ ഇവിടുന്നു ഒരുങ്ങി ഇറങ്ങി പോകുന്നത് എങ്ങോട്ടേക്കാ?? അവിടെ നടക്കുന്നത് ഒന്നും നീ അറിയുന്നില്ലേ??"

ശെരിയാണ്... താൻ ആരുമായും സ്വഹൃദത്തിൽ അല്ല... ജോലിയിൽ മാത്രം ആണ് തൻ്റെ ശ്രെദ്ധ ...

അവൾ വീണ്ടും അമ്മമ്മയോട് കൊഞ്ചി... 

ഒന്ന് പറയുന്നുണ്ടോ... 

" എൻ്റെ കുട്ടി... വേറെന്താ... നമ്മുടെ രാജാവിന്റെ വേളി നിശ്ചയിച്ചു...അയൽ രാജ്യത്തെ രാജകുമാരിയുമായീ... നീ ഇതൊന്നും അറിഞ്ഞില്ലേ??"

അമ്മമ്മ പിന്നെയും എന്തൊക്കെയോ പറയുകയും ചോദിക്കുകയും ചെയുന്നുണ്ടായിരുന്നു... 

പക്ഷെ... അവൾ അതൊന്നും കേട്ടില്ല... ശ്രെദ്ധിച്ചില്ലാ ... 

കണ്ണിൽ ആകെ ഇരുട്ടായതു പോല്ലേ... എന്താ  ഇപ്പൊ കേട്ടത്... 

വേളി ആയീന്നോ... തന്റെ രാജാവിനോ... അത് എങ്ങനെ ശെരിയാവും... 

ഏയ് ....അമ്മമ്മക്ക് തെറ്റിയതാവും...

അങ്ങനെ ഒക്കെ സംഭവിക്കുമോ??

അവൾക്കു ഒരു എത്തും പിടിയും കിട്ടിയില്ല.. 

അദ്ദേഹം... അദ്ദേഹം തൻ്റെ അല്ലെ... താൻ അല്ലെ അദ്ദേഹത്തെ പ്രാണനേക്കാൾ ഉപരി  സ്നേഹിച്ചു ജീവിക്കുന്നത്... അദ്ദേഹം തനിക്കു സ്വന്തം  ആവേണ്ടതല്ലേ ??

എന്തായാലും നാളെ കൊട്ടാരത്തിൽ ചെല്ലുമ്പോ ആരോടെങ്കിലും ചോദിക്കാം... അവൾ മനസ്സിൽ കരുതി... 

അന്ന് രാത്രി അവൾ ഉറങ്ങിയില്ല.. ഉറങ്ങാൻ കഴിഞ്ഞില്ലാ.. എങ്ങനെ എങ്കിലും നേരം വെളുത്താൽ മതീന്ന് ആയീ...

മനസിന്  വല്ലാത്ത ഭാരം... ആകെപ്പാടെ എന്തോ ഒരു അസ്വസ്ഥത .... തിരിഞ്ഞും മറിഞ്ഞും കിടന്നു അവൾ നേരം വെളുപ്പിച്ചു... 

അന്ന് അവൾ പതിവിലും നേരത്തെ കൊട്ടാരത്തിൽ എത്തീ.. 

പക്ഷെ... ആരോട് ചോദിക്കും... എന്ത് ചോദിക്കും... 

അവളുടെ മനസ് പടാ പടാന്നു മിടിക്കാൻ തുടങ്ങി... 

അപ്പോഴാണ് തോട്ടം മേല്നോട്ടക്കാരൻ ആ വഴി വന്നത്...

" എന്താണ്... വെറുതെ നിക്കുന്നത്... ആഹ്ഹ... ഇപ്പൊ വെറുതെ  നിന്നോ... രാജാവിന്റെ വേളിയുടെ സമയത്തു പിടിപ്പതു  പണിയുണ്ടാവും.."

രാജാവിന്റെ വേളി നിശ്ചയിച്ചോ?? കിട്ടിയ അവസരം പാഴാക്കാതെ അവൾ അയാളോട് ചോദിച്ചു. 

" ഏഹ് ... ഇതൊന്നും അറിഞ്ഞില്ലേ?? ഇവിടെ എല്ലാരും അറിഞ്ഞല്ലോ... നിശ്ചയവും മോതിരം മാറ്റവും കഴിഞ്ഞു... അടുത്ത് തന്നെ പുടവ കൊടുക്കും ..."

ഭൂമി രണ്ടായീ പിളർന്നു താഴേക്കു പോയെങ്കില്ലെന്നു അവൾക്കു തോന്നി...

അവൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു... 

എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ നിന്ന് പുളഞ്ഞു...കൈയും കാലും ഒക്കെ തളരുന്നത് പോല്ലേ...

അന്നത്തെ ദിവസം എങ്ങനെ അവിടെ കഴിച്ചു കൂട്ടീന്നു അവൾക്കു അറിഞ്ഞൂടാ... 

എങ്ങനെയും ജോലി തീർത്തു വീട്ടിൽ പോയാ മതീനായീ ...

ജീവിതത്തിലെ സന്തോഷം എല്ലാം ഒരു നിമിഷം കൊണ്ട് അവസാനിച്ചത് പോല്ലേ... ഇനി ജീവിക്കുന്നതിൽ അർത്ഥം  ഇല്ലാത്തതു പോല്ലേ...

പെട്ടെന്ന് ഏതോ അറിയപ്പെടാത്ത ഒരു തുരുത്തിൽ ഒറ്റപെട്ടതു പോല്ലേ...

അവൾക്കു ഭ്രാന്തു പിടിക്കുന്നത് പോല്ലേ തോന്നി... ഒന്നും കഴിക്കാൻ തോന്നുന്നില്ല.. ആരോടും മിണ്ടാൻ തോന്നുന്നില്ല... 

ഒറ്റയ്ക്ക് എവിടെയെങ്കിലും പോയി ഇരുന്നു ഒന്ന് കരയാൻ കഴിഞ്ഞിരുന്നെങ്കിൽ...

അവളുടെ മനസ് വിങ്ങി, എപ്പോൾ വേണമെങ്കിലും സമനില തെറ്റും  എന്ന അവസ്ഥയിൽ ആയിരുന്നു അവൾ ...

എങ്ങനെയൊക്കെയോ അന്നത്തെ ജോലി അവസാനിപ്പിച്ചു അവൾ വീട്ടിലിലേക്കു മടങ്ങി... 

വീട് നിറച്ചു ആളുകൾ ആണ്... ഒരു സ്വകാര്യത ഇല്ലാ... 

ഒന്ന് കരയാൻ പോലും പറ്റുന്നില്ലല്ലോ... അവൾ സ്വയം പരിതപിച്ചു... 

വിവിധ തരം ചിന്തകൾ അവളെ അലട്ടാൻ തുടങ്ങി... ജീവിക്കണോ വേണ്ടയോ എന്ന് വരെ അവൾ ചിന്തിച്ചു.. 

ഒരു കാര്യം അവൾക്കു തീർച്ച ആയിരുന്നു... 

തൻ്റെ  ജീവിതം ഇനി ഒരിക്കലും പഴയതു പോല്ലേ ആവില്ല... 

ആ തിരിച്ചറിവിൽ അവൾ ചില തീരുമാനങ്ങൾ എടുത്തു...

(തുടരും) 








No comments: