Saturday, July 25, 2020

raajavine snehicha daasi pennu

രാജാവിനെ സ്നേഹിച്ച ദാസി പെണ്ണ് 

ഒരിടത്തു ഒരിടത്തു ഒരു രാജാവുണ്ടായിരുന്നു... 

രാജാവെന്നു വെച്ചാ ഒരു ഒന്നര രാജാവ്..
ഇങ്ങനെ ഒരു ജഗജില്ലി രാജാവിനെ അന്നേ വരെ ആ രാജ്യം കണ്ടിട്ടിലാ ..

കാണാൻ അത്ര മെന ഒന്നും ഇല്ലെങ്കിലും.... രാജാവിനെ എല്ലാവര്ക്കും ഭയങ്കര ഇഷ്ടമായിരിന്നു... 

കാര്യ പ്രാപ്തിയിൽ രാജാവിനെ വെല്ലാൻ ആരും ഉണ്ടായിരുന്നില്ല..

അങ്ങനെ രാജാവ് നല്ല രീതിയിൽ ഭരണം നടത്തി കൊണ്ട് പോകുമ്പോ .. 

കൊട്ടാരത്തിൽ പുതിയതായീ ദാസി വേലക്കു ഒരു പെൺകൊടി  വന്നു...

തീരെ ചെറിയ പെൺ ഒന്നും അല്ലാട്ടോ.... അറിവും പാകതയും ഒക്കെ ഉള്ള ഒരു പെണ്ണ്... അവളെ കാണാനും നല്ല ചേലാണ് ...

കൊട്ടാരത്തിൽ ചെയ്യണ്ട ജോലിയെ കുറിച്ച് അവൾക്കു വല്യ പിടിയൊന്നും  ഉണ്ടായിരുന്നില്ല..

പതുക്കെ പതുക്കെ അവൾ ഓരോന്നും പഠിച്ചു വരാൻ തുടങ്ങി ...

ഒരു ദിവസം അവൾ വളരെ അവിചാരിതമായീ രാജാവിനെ കണ്ടു...

ഓ... അപ്പൊ ഇതാണല്ലേ ഈ രാജ്യത്തിന്റെ രാജാവ്... കണ്ടിട്ട് വല്യ പ്രൗഢിയൊന്നും തോന്നുന്നില്ല.. പക്ഷെ ഭയങ്കര കഴിവാണെന്നാ  കേട്ടത്.. 

അങ്ങനെ വിചാരിച്ചു അവൾ അവളുടെ പാട്ടിനു പോയീ...

കൊട്ടാരത്തിലെ മറ്റു ജോലിക്കാർ രാജാവിനെ പറ്റി  നല്ലതു മാത്രം പറയുന്നത് അവൾ കേൾക്കാൻ തുടങ്ങി ...

അത് കേൾക്കുമ്പോ അവളുടെ ചങ്ക് പതിവിലും വേഗത്തിൽ ഇടിക്കാൻ തുടങ്ങുന്നത് അവൾ ശ്രെദ്ധിച്ചു ....

ഉള്ളിൽ എവിടെയോ ചിത്രശലഭങ്ങൾ പറക്കുന്നത് പോല്ലേ ...

ഇതെന്താ ഇങ്ങനെ ?? അവൾക്കു എത്രെ ആലോചിച്ചിട്ടും മനസിലായില്ല..

താൻ രാജാവിനെ അങ്ങനെ കണ്ടിട്ടില്ല.. തന്നെ രാജാവിന് അറിയുക കൂടി ഇല്ലാ.. 

പിന്നെ എന്തിനാ ... അദ്ദേഹത്തെ കുറിച്ച് കേൾക്കുമ്പോ തൻ്റെ നെഞ്ച് ഇങ്ങനെ കിടന്ന് പെടക്കുന്നതു ....

അവൾ തന്റെ നെഞ്ചിന്റെ പെടപ്പ് അവഗണിക്കാൻ തുടങ്ങി ...

പക്ഷെ അവഗണിക്കുന്തോറും പെടപ്പ്  കൂടി കൂടി വന്നു ... അത് നിശബ്ദമായീ നോക്കി നിൽക്കാൻ  മാത്രമേ അവൾക്കു കഴിഞ്ഞുള്ളു...

പിന്നെ പിന്നെ... രാജാവിനെ ഒരു നോക്ക് കാണാൻ... ആ തിരുമുഖം ഒന്ന് ദർശിക്കാൻ ...അതിന്നു  വേണ്ടി മാത്രം അവൾ കൊട്ടാരത്തിലേക്കു പോകുന്നു  എന്ന അവസ്ഥയായീ...

നല്ല രീതിയിൽ ജോലി ചെയ്‌താൽ ആരെങ്കിലും തന്നെ കുറിച്ച് രാജാവിന്റെ അടുത്ത് പറഞ്ഞാലോ... രാജാവിന് തന്നെ കുറിച്ച് ഒരു മതിപ്പു ഉണ്ടായാലോ...  അതിനു  മാത്രമായി പിന്നീട് അവളുടെ ശ്രമം..

പക്ഷെ.. അത് അത്ര എളുപ്പം ആയിരുന്നില്ലാ... ..രാജാവല്ലേ. .. അങ്ങനെ എപ്പോഴും കാണാൻ പറ്റുമോ... ഇത്രയും ജോലിക്കാരില്ലേ ... അതിൽ നിന്ന് തന്നെ ശ്രെദ്ധിക്കണമെങ്കിൽ എന്തോരം നന്നായീ ജോലി ചെയ്യണം...

പക്ഷെ ... കാണാൻ പറ്റുമ്പോഴൊക്കെ അവൾ തരം പോല്ലേ നോക്കി നിന്ന് കണ്ടു കൊണ്ടിരുന്നു... അല്ലാതെ അവളെ പോല്ലേ ഒരു ദാസി പെണ്ണിന് വേറെ എന്താ ചെയാൻ കഴിയുകാ... 

എന്നിരുന്നാലും ... രാജാവിനൊടുള്ള സ്നേഹം... അത് അപ്പോഴേക്കും അവളിൽ കത്തി പടർന്നിരുന്നു... അവളുടെ ചിന്തകളിൽ അദ്ദേഹം മാത്രമായി.. അദ്ദേഹത്തിന്റെ ഓരോ അണുവിൻനെയും സ്നേഹിച്ചു അവൾ ജീവിക്കാൻ ആരംഭിച്ചു... 

അതിന്നു മുമ്പുള്ള തൻ്റെ  ജീവിതം എങ്ങനെ ആയിരുന്നു എന്ന് അവൾ മറന്നു..

ഊണിലും ഉറക്കത്തിലും അല്ലാത്തപ്പോഴും അദ്ദേഹത്തിന്റെ ചിന്തകളിൽ ഉഴറി അവൾ അങ്ങനെ പാറി പറന്നു നടന്നു..

കൂലി കിട്ടുന്ന ദിവസം ... എല്ലാവരും വരി വരിയായി കൂലി മേടിക്കാൻ വേണ്ടി നിൽക്കുകയാണ് ...

അപ്രതീക്ഷിതമായീ രാജാവ് അവിടേക്കു വന്നു... അവൾ രാജാവിനെ കൺകുളിർക്കെ നോക്കാൻ തുടങ്ങി... അസുലഭ നിമിഷം ആണ്... ശെരിക്കും വിനിയോഗിക്കണം... അവൾ മനസ്സിൽ കരുതി...

ജോലിക്കു ചേർന്ന ദിവസം കണക്കാക്കിയാണ് കൂലി കൊടുക്കുന്നത്... ആദ്യം കാലം മുതൽ തന്നെ ജോലിയിൽ  ഉള്ളവർ വരിയുടെ  തുടക്കത്തിൽ നിൽക്കും ... അവസാനം കേറിയവർ പുറകിൽ നിൽക്കും... അങ്ങനെ ആണ് അതിന്റെ ഒരു രീതി... 

അവൾ ജോലിയിൽ പ്രേവേശിച്ചിട്ടു അധികം ആവാത്തതിനാൽ അവൾ വരിയുടെ പിറകിൽ ആയീ ആണ് നിന്നിരുന്നത്... 

രാജാവ് കൂലി മേടിക്കാൻ നിൽക്കുന്ന ഓരോർത്തരോടും അവരുടെ കാര്യങ്ങൾ അന്വേഷിച്ചു .... എല്ലാവരും ഭക്തിയോടും ബഹുമാനത്തോടും കൂടി അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകി...

ഇതെല്ലാം നോക്കി കണ്ടു അവൾ സാകൂതം നിന്നു .... 

അവളുടെ തൊട്ടു മുന്നിൽ നിൽക്കുന്ന ദാസിയോട് രാജാവ് കാര്യങ്ങൾ തിരക്കി... ഇനി അടുത്തത്  തൻ്റെ  ഊഴം ആണ്...  അവൾ മനസ്സിൽ കണക്കു കൂട്ടി... 

തൻ്റെ അടുത്ത് രാജാവ് വരും... തൻ്റെ കാര്യങ്ങൾ ചോദിക്കും... ആദ്യമായാണ് അവിടുന്ന് തന്നോട് സംസാരിക്കാൻ വരുന്നത്... ദൈവമേ ... കാത്തോളണേ ... വിഡ്ഢിത്തരം ഒന്നും വായീന്നു വീഴല്ലേ... അവൾ മനസ്സിൽ പറഞ്ഞു...

എന്നാൽ രാജാവ് അവളെ ശ്രെദ്ധിച്ചും കൂടി ഇല്ലാ.. അവളുടെ തൊട്ടു പിന്നിൽ നിന്ന ദാസിയോട് അദ്ദേഹം സംസാരിക്കാൻ തുടങ്ങി... 

അവളുടെ ഹൃദയം നുറുങ്ങി... തന്നെ മാത്രം എന്തേ അവഗണിച്ചു... അവൾക്കു എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ലാ.. തൻ്റെ ഭാഗത്തു നിന്നും എന്ത് തെറ്റാണ് സംഭവിച്ചത്... അങ്ങനെ ഒരായിരം ചോദ്യങ്ങൾ അവളുടെ മനസ്സിൽ പെരുമ്പറ കൊട്ടാൻ തുടങ്ങി... 

പക്ഷെ ആ ചോദ്യങ്ങൾ എല്ലാം ഉത്തരം കിട്ടാത്തവ ആയീ അവളുടെ മനസ്സിൽ നീറി പുകയുന്നുണ്ടായിരുന്നു... 

മറ്റു ജോലിക്കാർ രാജാവ് തങ്ങളോട് ചോദിച്ചതും പറഞ്ഞതും ആയാ കാര്യങ്ങളെ കുറിച്ച് പരദൂഷണം പറഞ്ഞിരുന്നപ്പോൾ അവൾ മാത്രം ഒന്നും പറയാൻ ഇല്ലാതെ പിടയുന്ന നെഞ്ചുമായീ മൗനം പാലിച്ചു...

ഇനി താൻ സ്നേഹിക്കുന്ന കാര്യം എങ്ങാനും അറിഞ്ഞു കാണുമോ?? അവൾ സംശയിച്ചു... 

എയ്യ്യ് ... അങ്ങനെ വരാൻ വഴിയില്ല...  അതിന്നു താൻ  ഇത് ആരോടും പറഞ്ഞിട്ടില്ലല്ലോ... പിന്നെ എങ്ങനെ ?? 

അവളുടെ ഉള്ളിൽ ചോദ്യങ്ങളുടെ പെരുമഴ പെയ്തു... പക്ഷെ എന്ത് ഫലം... ആരോട് ചോദിക്കാൻ... എന്ത് പറയാൻ... അവൾ തന്നെത്താൻ എന്തൊക്കെയോ പുലമ്പി...

ജോലിയിൽ കൂടുതൽ ശ്രെദ്ധിക്കാൻ തുടങ്ങി... 

തന്നെ രാജാവ് ശ്രെദ്ധിക്കണമെങ്കിൽ അതെ ഉള്ളു ഒരു മാർഗം എന്ന് അവൾ തിരിച്ചറിഞ്ഞു ... 

അദ്ദേഹത്തെ മനസ്സിൽ ധ്യാനിച്ച് അവൾ ഓരോ ജോലിയും ഭംഗിയായീ ചെയ്തു തീർത്തു കൊണ്ടിരിന്നു...

പക്ഷെ രാജാവ് തരം  കിട്ടുമ്പോഴൊക്കെ തന്നെ അവഗണിക്കുന്നതായീ അവൾക്കു തോന്നി... 

മറ്റു ദാസിമാരോട് വല്യ മടി ഇല്ലാതെ സംസാരിക്കുന്നു... ക്ഷേമം അന്വേഷിക്കുന്നു... തന്നെ കാണുമ്പോ മാത്രം കാണാത്ത  മട്ടിൽ പോകുന്നു.... 

ഇനി തന്നെ കാണാൻ ഭംഗി ഇല്ലാത്തോണ്ട് ആവുമോ?? മുടിക്ക് നീളം കുറഞ്ഞിട്ടാവുമോ?? അവൾ കണ്ണാടിയുടെ മുന്നിൽ നിന്ന് സ്വയം ചോദിച്ചു...

പക്ഷെ... തൻ്റെ അത്ര ഭംഗി ഇല്ലാത്ത... മുടി ഇല്ലാത്ത ... ജോലിയിൽ തൻ്റെ അത്ര മിടുക്കർ  അല്ലാത്ത  മറ്റു ദാസിമാരോടൊക്കെ നല്ല രീതിയിൽ പെരുമാറുന്നുണ്ടല്ലോ ... 

പിന്നെ തന്നെ മാത്രം അവഗണിക്കുന്നതു എന്തിനാണ്.... 

 മനുഷ്യത്വം വേണം... വല്യ രാജ്യം ഭരിക്കുന്ന രാജാവാണ് പോലും... മനുഷ്യൻറെ മനസ് കാണാൻ മാത്രം കണ്ണില്ലാ... 

അവൾക്കു സങ്കടവും ദേഷ്യവും ഒക്കെ വന്നു.... ഉള്ളിലെ സ്നേഹം പുറത്തു കാണിക്കാൻ ധൈര്യം .ഇല്ലാ.. പോരാത്തതിന് കടുത്ത അപഹർഷതാബോധവും.... 

മാസങ്ങൾ കടന്നു പോയീ... രാജ്യത്തു  പല  രീതിയിൽ ഉള്ള മാറ്റങ്ങൾ വന്നു... രാജാവിന്റെ പേരും പ്രശസ്തിയും വാനം മുട്ടെ ഉണർന്നു... രാജ്യം പുരോഗതിയില്ലേക്ക് കുതിച്ചു ഉയർന്നു...

ഒരു കാര്യത്തിൽ മാത്രം മാറ്റം വന്നില്ല.... ദാസി പെണ്ണിന്റെ സ്നേഹത്തിന്ന് ... 

അവൾ അങ്ങനെ രാജാവിൻനെ സ്നേഹിച്ചു മതിവരാതെ ജീവിച്ചു കൊണ്ടിരിക്കുന്ന സമയം .....

ഇടിത്തീ പോല്ലേ ആ വാർത്ത പരന്നു ....

                                                                                                                                  ( തുടരും )

                                                                                                                                      













No comments: